സംസ്ഥാന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് ഏഴുപേര്‍ അര്‍ഹരായി;കമലാ സുരയ്യ പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് ഏഴുപേര്‍ അര്‍ഹരായി;കമലാ സുരയ്യ പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ (2016) പ്രഖ്യാപിച്ചു. സാമൂഹ്യസേവനം, കല, സാഹിത്യം, ആരോഗ്യം, ഭരണം, ശാസ്ത്രം, മാധ്യമം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ വ്യക്തികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് – ഷീബ അമീര്‍ (സാമൂഹ്യ സേവനം), മൃണാളിനി സാരാ ഭായ് അവാര്‍ഡ്- കെ. എസ്. ക്ഷേമാവതി (കല), കമലാ സുരയ്യ അവാര്‍ഡ്- കെ.ആര്‍. മീര (സാഹിത്യം), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്- ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം), ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ്- ഡോ. ഷേര്‍ളി വാസു (ശാസ്ത്രം), ആനി തയ്യില്‍ അവാര്‍ഡ്- ലീലാ മേനോന്‍ (മാധ്യമ രംഗം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്- എം.പത്മിനി ടീച്ചര്‍ (വിദ്യാഭ്യാസം) എന്നിവര്‍ക്കാണു പുരസ്‌കാരങ്ങള്‍. 3ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.
0Shares