സംസ്ഥാന അവാര്‍ഡ് തഴയപ്പെട്ടെങ്കിലും ഗായകന്‍ അഭിജിത്ത് വിജയന് പകരം കിട്ടിയത് രാജ്യാന്തര പുരസ്‌കാരം; ജൂറിക്ക് പകരം ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ സെലക്ട് ചെയ്തതെന്ന് ഗായകന്‍

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന അവാര്‍ഡ് തഴയപ്പെട്ടെങ്കിലും ഗായകന്‍ അഭിജിത്ത് വിജയന് പകരം കിട്ടിയത് രാജ്യാന്തര പുരസ്‌കാരം; ജൂറിക്ക് പകരം ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ സെലക്ട് ചെയ്തതെന്ന് ഗായകന്‍

കൊച്ചി: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ ടോറാന്റോ രാജ്യാന്തര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ Tisfa ഫൗണ്ടറും ബ്ലൂ സഫയര്‍ എന്റര്‍ടെയ്ന്‍മെന്റ് സി.ഇ.ഒയുമായ അജീഷ് രാജേന്ദ്രനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം, തമിഴ് സിനിമാ വിഭാഗങ്ങളിലായി 25 കാറ്റഗറിയും സ്പെഷ്യല്‍ ജൂറി ഉള്‍പ്പടെ മുപ്പത് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. സംസ്ഥാന അവാര്‍ഡില്‍ തഴയപ്പെട്ട അഭിജിത്ത് വിജയനെയാണ് മികച്ച ഗായകനായി തെരഞ്ഞെടുത്തത്. ജയറാമിന്റെ ആകാശമിഠായി എന്ന ചിത്രത്തിലെ പാട്ടിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് യേശുദാസിന്റെ സ്വരസാമ്യത്തിന്റെ പേരില്‍ അജിത്തിനെ തഴയുകയായിരുന്നു. മിമിക്രിയാണെന്ന് പറഞ്ഞാണ് ജൂറി അഭിജിത്തിനെ തഴഞ്ഞത്. ഇതിനുള്ള മധുര പ്രതികാരമാണ് ഈ അവാര്‍ഡെന്നാണ് ആസ്വാദകരുടെ വിലയിരുത്തല്‍. ജൂറിക്ക് പകരം ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ കണ്ടെത്തിയതെന്ന് അഭിജിത്ത് പറഞ്ഞു. അവാര്‍ഡ് നേടാന്‍ കാരണം ജയറാമേട്ടനാണെന്നും അദ്ദേഹമാണ് തന്നെ പാട്ട് പാടാന്‍ ക്ഷണിച്ചതെന്നും അഭിജിത്ത് പറഞ്ഞു. വോട്ട് നല്‍കിയ ജനങ്ങള്‍ക്കും ആകാശമിഠായിലെ എല്ലാ അണിയറക്കാര്‍ക്കും അഭിജിത്ത് നന്ദിയറിയിച്ചു. ടോറോന്റോയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മലയാളത്തില്‍ 15 കാറ്റഗറിയിലും തമിഴില്‍ 9 കാറ്റഗറിയിലുമായാണ് ആദ്യവര്‍ഷം അവാര്‍ഡ് നല്‍കുന്നത്. സൗത്ത് ഏഷ്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശ എന്റര്‍ടൈന്‍മെന്റ് കമ്പനി ലോകമൊട്ടാകെയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്നത്.

0Shares