സംസ്ഥാനമാകെ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി സി.പി.എമ്മും മുസ്‌ലിം ലീഗും

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനമാകെ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള തീരുമാനവുമായി സി.പി.എമ്മും മുസ്‌ലിം ലീഗും

കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സി.പി.എമ്മും മുസ്‌ലിം ലീഗും. ഇതിൽ കണ്ണൂരിലെ 104 കേന്ദ്രങ്ങളിൽ സി.പി.എം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തും.

ഇതിലെ പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജനുവരി 13ന് തലശേരിയിൽ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.സമാനമായി മുസ്‌ലിം ലീഗും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ജനുവരി 11, 12 തിയതികളിൽ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. 12 ന് മലപ്പുറം ജില്ലയിൽ മനുഷ്യ മതിൽ തീർക്കും.

0Shares