തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഈമാസം 28 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലായി മഴപെയ്തിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ക്കു സാധ്യതയുള്ള കനത്തമഴയെ നേരിടാനുള്ള ജാഗ്രതയ്ക്കുവേണ്ടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 28 വരെ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു