സംസ്ഥാനത്ത് റേഷന്‍ കട മുഖേന ബി.പി.എല്ലുകാര്‍ക്ക് നല്‍കുന്ന പഞ്ചസാര വിതരണം നിലച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് റേഷന്‍ കട മുഖേന ബി.പി.എല്ലുകാര്‍ക്ക് നല്‍കുന്ന പഞ്ചസാര വിതരണം നിലച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള പഞ്ചസാര വിതരണം പൂര്‍ണ്ണമായും നിലച്ചു. സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെയാണ് ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പഞ്ചസാര വിതരണം നിലച്ചത്. സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ കാലം മുതല്‍ക്കേ എല്ലാവര്‍ക്കും റേഷന്‍ പഞ്ചസാര ലഭിച്ചിരുന്നു.

ഒരാള്‍ക്ക് 400 ഗ്രാം എന്ന കണക്കിലായിരുന്നു വിതരണം. പിന്നീട് എ.പി.എല്‍ വിഭാഗക്കാരെ ഇതില്‍ നിന്നും ഒഴിവാക്കി. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന പഞ്ചസാരയുടെ അളവ് 250 ഗ്രാം ആക്കി താഴ്ത്തുകയും ചെയ്തിരുന്നു. സ്റ്റോക്ക് തീര്‍ന്നതോടെ അതും ഇല്ലാതാവുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

0Shares