ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.കേരളം ഉള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റ് ഉള്‍പ്പെടെ കനത്ത മഴയ്ക്കും ഇടിയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യ ബന്ധന തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം എന്നീ ആറ് ജില്ലകള്‍ക്കാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്നുമുതല്‍ രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിര്‍ദേശം. മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയാറായിരിക്കാന്‍ പൊലീസ്, അഗ്‌നി ശമന സേന, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്ക് ക്കുസുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്; കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രതപാലിക്കണം