തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവച്ച് ഹൈന്ദവരോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍. ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരേയാണ് ഹര്‍ത്താല്‍. അതേ സമയം ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതി അറിയിച്ചു.
ശബരിമലയില്‍ രണ്ടു സ്ത്രീകള്‍ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്.
