സംസ്ഥാനത്ത് കോഴിയിറച്ചി വില ഉയരുന്നു; തിരുവനന്തപുരത്ത് വില 205 രൂപ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് കോഴിയിറച്ചി വില ഉയരുന്നു; തിരുവനന്തപുരത്ത് വില 205 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോവിന് 170 രൂപ കടന്നു. തിരുവനന്തപുരത്ത് വില 205. ഒരുമാസം മുമ്പ് 120 രൂപയായിരുന്നു വില. തമിഴ്നാട്ടില്‍ നിന്നാണ് ആവശ്യത്തിന് കോഴിയെത്തിയിരുന്നത്. പ്രളയസമയത്ത് വിലകുറഞ്ഞതും ചൂട് കൂടിയതും പല ഫാമുകളെയും ബാധിച്ചു. കേരളത്തിന് വേണ്ട 80 ശതമാനവും ഇപ്പോഴും തമിഴ് നാട്ടില്‍ നിന്നാണ് വരുന്നത്. പ്രളയത്തില്‍ കാര്യമായ നഷ്ടം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 500 കോടിക്ക് മുകളില്‍ നഷ്ടമുണ്ടായതായാണ് പൗള്‍ട്രി ഫെഡറേഷന്റെ കണക്ക്. ഇപ്പോഴും കൃഷി പുനസ്ഥാപിക്കാന്‍പോലും പലര്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം രണ്ടുവര്‍ഷത്തിന് ശേഷം മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കിലോ 85 രൂപ ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നുണ്ട്. കച്ചവടക്കാരന് 120 രൂപക്ക് കിട്ടും. ഇത് നഷ്ടത്തില്‍ മുങ്ങിയ കോഴി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാവും കൃഷിയില്ലാത്തതിനാല്‍ വിലകൂടിയതിന്റെ ഫലം കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായി ലഭിക്കുകയുമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് കോഴിക്കര്‍ഷകര്‍ക്ക് വലിയ നഷ്ടം ഇല്ലാതിരുന്നത്. മണ്ഡലകാലം തുടങ്ങുന്നതോടെ വീണ്ടും വില കുറയുമെന്നാണ് പ്രതീക്ഷ.

0Shares