സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത; യെല്ലോ അലർട്ട്; ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത; യെല്ലോ അലർട്ട്; ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാധ്യത , ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഇടുക്കി വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്. ചില പ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അലര്‍ട്ട്. ഈ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച്‌ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നിലും കാറ്റിനും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴയുണ്ടാവുമെന്നാണ് പ്രവചനം.വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ തീര മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മുന്നറിയിപ്പില്ല.

0Shares