സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: ഒന്നര മാസത്തിലേറെയായി തുടര്‍ച്ചയായി ഉയരുന്ന പെട്രോള്‍, ഡീസല്‍ വില സംസ്ഥാനത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു മുന്നേറുന്നു. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയുമാണ് വില.ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്.

0Shares