സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍; മെഡിക്കല്‍ കോളെജുകളെ സമരത്തില്‍ നിന്നും ഒഴിവാക്കി

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍; മെഡിക്കല്‍ കോളെജുകളെ സമരത്തില്‍ നിന്നും ഒഴിവാക്കി

പാലക്കാട്: സംസ്ഥാനത്തെ സ​​ർ​​ക്കാ​​ർ ഡോ​​ക്ട​​ർ​​മാ​​ർ ഇ​​ന്ന് മുതൽ അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​രം​​ഭി​​ക്കും. ആ​​വ​​ശ്യ​​മാ​​യ ഡോ​​ക്ട​​ർ​​മാ​​രെ​​യും ജീ​​വ​​ന​​ക്കാ​രെ​​യും നി​​യ​​മി​​ക്കാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​.പി ആ​​രം​​ഭി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാണ് സമരം. സ​​മ​​ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ങ്ങ​​ൾ ഒ​​ഴി​​കെ ഒ​​.പി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് കേ​​ര​​ള ഗ​​വ​​ണ്‍​മെ​​ന്റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അ​​റി​​യി​​ച്ചു.

മു​​ന്നൊ​​രു​​ക്ക​​മി​​ല്ലാ​​തെ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സാ​​യാ​​ഹ്ന ഒ​​.പി​​ക​​ൾ തു​​ട​​ങ്ങി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു ജോ​​ലി​​യി​​ൽ നി​​ന്നു വി​​ട്ടു​​നി​​ന്ന പാ​​ല​​ക്കാ​​ട് കു​​മ​​രം​​പു​​ത്തൂ​​ർ കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലെ ഡോ. ​​ല​​തി​​ക​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​ക​​യും ര​​ണ്ടു ഡോ​​ക്ട​​ർ​​മാ​​ർ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കു​​ക​​യും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോളെജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.

0Shares