തിരുവനന്തപുരം: കാലവര്‍ഷത്തിന് ശമനം ഉണ്ടായതോടെ മൂന്നു ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളിലൊഴികെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ കുറഞ്ഞതോടെ വിവിധയിടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചു.
ചാലക്കുടി ദേശീയപാത, വയനാട്-താമരശ്ശേരി ചുരം, എറണാകുളം-തൃശൂര്‍ ദേശീയപാത എന്നിവിടങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ളവ സര്‍വീസ് നടത്തുണ്ട്. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. തിരുവല്ലയില്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
സംസ്ഥാനത്തെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു