സംസ്ഥാനത്തെ മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് നീക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് നീക്കുന്നു.

തിരുവനന്തപുരം: വി.ഐ.പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളില്‍ നിന്നും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കിത്തുടങ്ങി.

മെയ് ഒന്നുമുതലാണ് ബീക്കണ്‍ ലൈറ്റിന് നിരോധനം ഏര്‍പ്പെടുത്തുന്നത് എങ്കിലും മന്ത്രി തോമസ് ഐസക്കും, മന്ത്രി മാത്യു ടി. തോമസും തങ്ങളുടെ ഔദ്യോഗിക വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് നീക്കിയാണ് മന്ത്രി സഭാ യോഗത്തിനെത്തിയത്.

0Shares