പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഈസ്റ്റര്‍ – വിഷു സീസണ് പ്രമാണിച്ചാണ് സമരം നിര്‍ത്തുന്നതെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം ലോറികള്‍ ഓടിത്തുടങ്ങും. മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് വര്‍ധന അടക്കം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.