സംസ്ഥാനത്തെ കർഷക ആത്മഹത്യകള്‍: അടിയന്തിര നടപടികളുമായി സർക്കാർ; പ്രളയ ബാധിത മേഖലകളിലെ കാർഷിക വായ്പകളുടെ പലിശ ഏറ്റെടുക്കും

  • Post category:news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്തെ കർഷക ആത്മഹത്യകള്‍: അടിയന്തിര നടപടികളുമായി സർക്കാർ; പ്രളയ ബാധിത മേഖലകളിലെ കാർഷിക വായ്പകളുടെ പലിശ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളുമായി കേരളാ സർക്കാർ. കാർഷിക കടങ്ങൾക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി. മാത്രമല്ല, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കും കുട്ടനാടിനും പ്രത്യേക പാക്കേജും പ്രഖ്യാപിക്കും, കാർഷിക കടാശ്വാസ കമ്മീഷൻ വായ്പാ പരിധിയും ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷമാക്കിയാണ് പരിധി ഉയർത്തിയത്.

അൻപതിനായിരം രൂപയുടെ മുകളിൽ വരുന്ന വായ്പാ കുടിശ്ശികകളാണ് ഇതിൽ ഉൾപെടുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഇന്നു ചേർന്ന ചേർന്ന പ്രത്യേക മന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനങ്ങൾ. പ്രളയ ബാധിത മേഖകളിലെ കാർഷിക വായ്പകളുടെ പലിശ സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ സഹകരണ ബാങ്ക്, പൊതുമേഖല ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നും കർഷർ എടുത്തിട്ടുള്ള കാർഷിക വായ്പ്ക്ക് പുറത്തുള്ള വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്. കാർഷിക കടാശ്വാസ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള വയനാട് ജില്ലയിലെ 2014 മാർച്ച് 31 വരെയുള്ള കാർഷിക വായ്പകൾക്കും മറ്റ് ജില്ലകളിലെ 2011 ഒക്ടോബർ 31 വരെയുമുള്ള കാർഷിക വായ്പകൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. ഇത് സംസ്ഥാനത്തൊട്ടാകെ 2014 മാർച്ച് 31 വരെയുള്ള വായ്പകൾക്കാക്കിയാണ് മാറ്റം വരുത്തിയത്. ഇതിൽ ഇടുക്കി വയനാട് ജില്ലകളിലെ വായ്പകൾക് 2018 ഓഗസ്റ്റ് 31 വരെയായിയും ദീർഘിപ്പിക്കും.

ദീർഘകാല കാര്‍ഷിക വിളകൾക്ക് പുതിയതായി അനുവദിക്കുന്ന വായ്പകളുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വായ്പ ഏടുക്കുന്ന തീയ്യതിയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നൽകും. പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശം നേരിടുന്നതിനായി 85 കോടി രൂപയും അനുവദിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകളിലെ വായ്പകളും കടാശ്വാസ കമ്മിഷന്‍ പരിധിയില്‍ കൊണ്ടുവരാന്‍ നടപടിയെടുത്തു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. വിളനാശത്തിനുളള നഷ്ടപരിഹാരം ഇരട്ടിയാക്കും ഇത് ഉടന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വായ്പയെടുക്കാനും മന്ത്രിസഭാതീരുമാനം തീരുമാനിച്ചു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്കുന്നത് പരിശോധിക്കാന്‍ സംവരണം നടപ്പാക്കാന്‍ കമ്മിഷനെ നിശ്ചയിച്ചു. മൂന്നുമാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

0Shares