തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി സംസ്ഥാനതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നു ദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കിട്ടത്. 27, 28,29 തിയതികളില്‍ സംസ്ഥാനമൊട്ടാകെ വാര്‍ഡ് തലത്തില്‍ ശുചീകരണവും 30ന് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണവും ഡ്രൈ ഡേ ആചരണവും നടക്കും.

ഒാരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒാരോ മന്ത്രിമാര്‍ നേതൃത്വം നല്‍കും. എം.എല്‍.എ മാരും യജ്ഞത്തില്‍ പങ്കാളികളാകും. പ്രതിപക്ഷത്തിന്റെ പൂർണ സഹകരണം ശുചീകരണ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.