റായ്പുര്‍ : സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. രാംസോന(24) എന്നയാളാണു ശിക്ഷിക്കപ്പെട്ടത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ 2015 ഫെബ്രുവരി 25നായിരുന്നു സംഭവം.
സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഞ്ചു വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ മാനഭംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പ്രതിയുടെ മാതാവ് കുന്തി സോന(42), സുഹൃത്ത് അമൃത് സിംഗ് എന്നിവരെ അഞ്ചു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു.
സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചു