സംവിധായകന്‍ യു.സി.റോഷന്‍ അന്തരിച്ചു; വിടവാങ്ങിയത് സംഗീത സംവിധായകന്‍ ബാല ബാസ്‌കറിനെ സിനിമയിലെത്തിച്ച സംവിധായകന്‍

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകന്‍ യു.സി.റോഷന്‍ അന്തരിച്ചു;  വിടവാങ്ങിയത് സംഗീത സംവിധായകന്‍ ബാല ബാസ്‌കറിനെ സിനിമയിലെത്തിച്ച സംവിധായകന്‍

കണ്ണൂര്‍: സംവിധായകന്‍ യു.സി.റോഷന്‍(55) അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയായ റോഷന്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. അഞ്ചു മാസം മുന്‍പാണു രോഗബാധിതനായത്. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ചികിത്സ നടത്തിയിരുന്നത്. മലയാള സിനിമയില്‍ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ‘മംഗല്യപ്പല്ലക്ക്, തമ്പുരാന്‍, മാമി, പ്രേമാഗ്നി ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്നു. തമിഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലഭാസ്‌കര്‍ എന്നാ സംഗീത സംവിധായകനെ സിനിമയിലെത്തിച്ചത് റോഷനായിരുന്നു. 17ാം വയസിലാണ് ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി ബാലബാസ്‌കര്‍ മാറിയത്. സംസ്‌കാരം സ്വദേശമായ കണ്ണൂര്‍ പയ്യാമ്പലത്ത് ബുധനാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.

0Shares