സംവിധായകന്‍ എന്ന് പറഞ്ഞപ്പോൾ പെൺകുട്ടി സമ്മതിച്ചു; ഹിന്ദി സിനിമയാണെന്ന് പറഞ്ഞതും ഉത്തർപ്രദേശിലേക്ക് കൂടെപോയി, 19 കാരി പീഡനത്തിന് ഇരയായത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകന്‍ എന്ന് പറഞ്ഞപ്പോൾ പെൺകുട്ടി സമ്മതിച്ചു; ഹിന്ദി സിനിമയാണെന്ന് പറഞ്ഞതും ഉത്തർപ്രദേശിലേക്ക് കൂടെപോയി, 19 കാരി പീഡനത്തിന് ഇരയായത് ഇങ്ങനെ

കൊച്ചി: സിനിമ സംവിധായകന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട് പത്തൊമ്പതുകാരിയെ വലയിലാക്കി പീഡിപ്പിച്ച പ്രതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാധ്യായാണ് പിടിയിലായത്. ഫേസ്ബുക്ക് വഴിയാണ് ഇദ്ധേഹം പെണ്‍കുട്ടിയെ പരിജയപ്പെട്ടത്. പരിചയപ്പെട്ട പെണ്‍കുട്ടിയോട് താന്‍ സംവിധായകനാണെന്നും ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഉത്തര്‍പ്രദേശില്‍ എത്തിച്ചത്. പിന്നീട് പെണ്‍കുട്ടിയെ അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാരോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു, ഇല്ലങ്കിൽ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച പോലീസ് താവളം കണ്ടെത്തുകയായിരുന്നു. നോയിഡയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവിടെ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു. പിടിക്കപ്പെട്ട പ്രതി വേറെയും പീഡന കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

0Shares