സംവിധായകന്‍റെ ഒപ്പം ഒറ്റ രാത്രി; പ്രതിഫലമായി വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷം; മി ടൂ വെളിപ്പെടുത്തലുമായി യുവ നടി

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകന്‍റെ  ഒപ്പം ഒറ്റ രാത്രി; പ്രതിഫലമായി വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷം; മി ടൂ വെളിപ്പെടുത്തലുമായി യുവ നടി

മീടു തുറന്നുപറച്ചിലുകള്‍ സജീവമായതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറിയത്. ഇപ്പോഴിതാ മറ്റൊരു യുവ നടിയും താൻ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയി ലായിരുന്നു തമിഴ് സിനിമയില്‍ സജീവമായ യുവനടിയായ ഷാലു ശാമു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. ശിവകാര്‍ത്തികേയനും നയന്‍താരയും ഒരുമിച്ചെത്തിയ മിസ്റ്റര്‍ ലോക്കലിലും ഈ താരം അഭിനയിച്ചിരുന്നു.

മീ ടൂ നേരിട്ടിട്ടുണ്ടെന്നും അത് സ്വന്തമായിത്തന്നെ നേരിടാന്‍ കഴിഞ്ഞുവെന്നും അതുകൊണ്ട് പരാതിയൊന്നും നല്‍കിയിരുന്നിരുന്നില്ലെന്നും നല്‍കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറയുന്നു.
മുന്‍നിര സംവിധായകരിലൊരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫര്‍ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്.

0Shares