സംവിധായകന്റെ മക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവം: ബാങ്ക് മാനേജര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകന്റെ മക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവം: ബാങ്ക് മാനേജര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

കൊച്ചി: സിനിമാ സംവിധായകനും മാക്ട ജനറല്‍ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ വീട്ടില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഫെഡറല്‍ ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജരോട് ഈ മാസം 26ന് ആലുവ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ക്യാംപ് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ഏപ്രില്‍ 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ബൈജു കൊട്ടാരക്കരയുടെ മകളുടെ പേരിലുള്ള രണ്ട് കോടി വിലമതിക്കുന്ന വീട് കുട്ടികള്‍ സ്ഥലത്തില്ലാത്ത സമയം കുത്തിത്തുറന്ന് ബാങ്ക് മാനേജര്‍ പുതിയ പൂട്ട് ഇട്ട് പൂട്ടുകയും സീല്‍ വയ്ക്കുകയും ചെയതു. ഏപ്രില്‍ 29 ന് ബെജു കൊട്ടാരക്കരയുടെ മക്കള്‍ സ്ഥലത്തെത്തയപ്പോള്‍, വീട് ബാങ്ക് ജപ്തി ചെയ്തുവെന്നും ജപ്തിക്കായി ബാങ്ക് നിയോഗിച്ചിരിക്കുന്ന ഗുണ്ടകളെ വിളിച്ചുവരുത്തുമെന്നും പറഞ്ഞ് മാനേജര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മകളും മകനും നല്‍കിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തത്.

0Shares