ചെന്നൈ: ബാഹുബലിക്ക് ശേഷം തെന്നിന്ത്യയില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ സസംഗ മിത്രയില്‍ ശ്രുതി ഹാസന് പകരമെത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണെന്ന് വാര്‍ത്തകള്‍. സി. സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക, തമന്ന, ഹന്‍സിക, കാജല്‍ അഗര്‍വാള്‍ എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും ഓണ്‍ലൈന്‍ സര്‍വേയില്‍ നയന്‍താരയ്ക്കാണ് മുന്‍ഗണന ലഭിച്ചത്.
ജയംരവിയും ആര്യയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായില്ലെന്നും കൃത്യമായ പ്ലാനിംഗ് ഇല്ലെന്നും ചണ്ടിക്കാട്ടിയാണ് ശ്രുതി ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ശ്രുതി ആശയക്കുഴപ്പം കാരണമാണ് പിന്‍മാറിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.