സംഗീതസംവിധായകന്‍ ബാലഭാസ്‌കറിൻ്റെ കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സംഗീതസംവിധായകന്‍ ബാലഭാസ്‌കറിൻ്റെ  കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിനും കുടുംബത്തിനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബാലഭാസ്‌കറിന്റെ രണ്ട് വയസുള്ള മകള്‍ തേജസ്വി ബാല അപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ 4.30ന് കഴക്കൂട്ടം താമരക്കുളത്ത് വച്ചായിരുന്നു അപകടം. ബാലഭാസ്‌കറും ഭാര്യ രമ്യയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബാലഭാസ്‌കറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

0Shares