
ബാഴ്‌സലോണ(സ്പെയിൻ) : ഏകദേശം 22,000 ആളുകൾ തടിച്ചുകൂടിയ സംഗീതപരിപാടിക്കിടെ വന്‍ തീപിടുത്തം. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന ടുമോറോലാന്‍ഡ് യുണൈറ്റ് സംഗീത പരിപാടിക്കിടെയായിരുന്നു തീ പിടിത്തമുണ്ടായത്. പ്രധാന വേദിയിൽ നിന്നാണ് തീ പടർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏകദേശം 22,000 ആളുകൾ തടിച്ചുകൂടിയ പരിപാടിയിൽ നിന്നും ആളുകളെ സമയോചിതമായി ഒഴിപ്പിക്കുകയായിരുന്നു. തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ ആളുകളെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടകാരണം വ്യക്തമല്ല. എന്നാൽ സംഗീതോപകരണങ്ങളിൽനിന്നുണ്ടായ ഷോട്ട് സർക്യുട്ട് തീ പിടുത്തതിന് കാരണമായി എന്നും പറയപ്പെടുന്നു.