
കണ്ണൂർ/ വയനാട്: ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ 2018 -19 സമ്മാനപദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തളിപ്പറമ്പ ഷോറൂമിൽ പ്രശസ്ത സിനിമാതാരം സന്തോഷ് കിഴാറ്റൂരാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

പയ്യന്നുർ ഷോറൂമിൽ പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പയ്യന്നുർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വിജയകുമാറും ചേർന്ന് സമ്മാന വിതരണം നടത്തി. വായനാട്ടെ സുൽത്താൻ ബത്തേരി ഷോറൂമിൽ അസിസ്റ്റൻഡ് വൈൽഡ് ലൈഫ് വാർഡൻ പി കെ ആസിഫ് സമ്മാനങ്ങൾ വിജയികൾക്ക് കൈമാറി. വിവിധ സൗറൂമുകളിൽ നടന്ന ചടങ്ങിൽ വിജയികളോടപ്പം അവരുടെ കുടുംബാംഗങ്ങളും ഷോപ്പ്റിക്സ് ഡയറക്ടർമാരും പങ്കെടുത്തു.
