ഷൊര്‍ണൂരില്‍ വെടിയേറ്റ മുറിവുകളുമായി നായകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഷൊര്‍ണൂരില്‍ വെടിയേറ്റ മുറിവുകളുമായി നായകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഷൊര്‍ണൂരില്‍ നായകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. വെടിയേറ്റ മുറിപാടുകളുമായിട്ടാണ് നായകള്‍ ചത്തിരിക്കുന്നത്. ഷൊര്‍ണൂര്‍ നഗരത്തിലെ പല ഭാഗങ്ങളിലായിട്ടാണ് ഈ കാഴ്ച. ചിന്താമണി ജംഗ്ഷന്‍, ആലിന്‍മൂട്, സൗപര്‍ണിക നഗര്‍, മഞ്ഞക്കാട്, ഗണേശഗിരി എന്നിവിടങ്ങളിലാണ് നായകള്‍ കൂട്ടത്തോടെ ചത്തത്.
സമാനമായ മുറിവുകളോടെയാണ് ഏഴോളം നായകളുടെ ജഡം കണ്ടെത്തിയത്.

പരിശോധനയില്‍ വെടിയേറ്റുവെന്നാണ് നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചത്തനായകളില്‍ രണ്ടെണ്ണത്തിന്‍റെ ശവം കൂടുതല്‍ പരിശോധനകള്‍ക്കായി തൃശൂര്‍ മണ്ണൂത്തിയിലെ വെറ്റിനറി സര്‍വ്വകലാശാലയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

തെരുവുനായ ശല്യം ഏറെയുള്ള സ്ഥലങ്ങളിലാണ് നായകളെ സമാനമായ മുറിവുകളോടെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പും ആറുപേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റിരുന്നു.

0Shares