ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ താമസിക്കുന്ന ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല

പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും പാലക്കാട് തൃത്താല ആലുരിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഉണ്ണിയുടെ വീടാണ് നായാടി കോളനിയിലുള്ളത്. ഈ വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

0Shares