ഷെഹലയുടെ കുടുംബത്തിനും നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം ധനസഹായം; തീരുമാനം സംസ്ഥാന മന്ത്രിസഭയുടേത്

  • Post category:news
  • Reading time:1 min read
You are currently viewing ഷെഹലയുടെ കുടുംബത്തിനും നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം ധനസഹായം; തീരുമാനം സംസ്ഥാന മന്ത്രിസഭയുടേത്

തിരുവനന്തപുരം: വയനാട് സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തിനും ബാറ്റ് തെറിച്ച് വീണ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭ. കഴിഞ്ഞമാസമാണ് വയനാട് സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ്സില്‍ പാമ്പ് കടിയേറ്റ് മരിച്ചത്.

അധ്യാപകരുടെ അനാസ്ഥയും കൃത്യമായ ചികിത്സ ലഭിക്കാത്തതുമായിരുന്നു ഷെഹലയുടെ ജീവന്‍ പൊലിയാന്‍ കാരണം. സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്ണം തലയില്‍ കൊണ്ടാണ് മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ അമിത രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.

0Shares