ഷൂട്ടിങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഷൂട്ടിങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

ആലപ്പുഴ: സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. ഹരിപ്പാട്ടെ ലൊക്കേഷനിലാണ് സംഭവം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിനു പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്ന വിവരം. നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. അതേസമയം ചിത്രീകരണം മുടങ്ങിയില്ല.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിരയും ചിത്രത്തിലുണ്ട്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍. 2011ല്‍ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയ്നറാകും ചിത്രം.alap

0Shares