
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ അന്തരിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനി൦ഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു അന്തരിച്ച ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

ലണ്ടനില്‍ വച്ചായിരുന്നു മുപത്തിയൊന്‍പതുകാരനായ ഖാലിദിന്‍റെ അന്ത്യം. ഖാലിദിന്‍റെ മരണത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍ വെച്ച് ജൂലൈ ഒന്ന് തിങ്കളാഴ്ചയായിരുന്നു മരണം എന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ഭൗതിക ശരീരം യു.എ.ഇയില്‍ എത്തിക്കുന്നതിന്‍റെയും ഖബറടക്കത്തിന്‍റെയും തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
