ഷാര്‍ജ: “യു ഫെസ്റ്റ്” കലോത്സവത്തിന്റെ ഷാര്‍ജ എമിറേറ്റ്സ് തല മത്സരത്തില്‍ 87 പോയിന്റ് നേടി ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി. 72 പോയിന്റ് നേടി അവര്‍ ഓണ്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി.
അജമാന്‍ ഈസ്റ്റ് പോയിന്റ് സ്കൂളില്‍ നടന്ന കലാമേളയില്‍ 12 സ്കൂളുകളില്‍ നിന്നായ് 500 ഓളം പ്രതിഭകളാണ് പങ്കെടുത്തത്. സംസ്ഥാന സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ യു.എ.ഇയില്‍ ആദ്യമായാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.