ഷഹ്‌ലയുടെ മരണം; മാനസികമായി ഏറെ പ്രയാസം നേരിടുന്നു; സര്‍വജന സ്കൂളിലെ എല്ലാ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഷഹ്‌ലയുടെ മരണം; മാനസികമായി ഏറെ പ്രയാസം നേരിടുന്നു; സര്‍വജന സ്കൂളിലെ എല്ലാ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു

ഷഹല ഷെറിന് പാമ്പുകടിയേറ്റ സുൽത്താൻ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഴുവന്‍ അധ്യാപകരും രേഖാമൂലം സ്ഥലംമാറ്റം ആവശ്യപ്പെട്ടു. മാനസികമായി ഏറെ പ്രയാസം നേരിടുന്നു എന്ന കാരണമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 26 അധ്യാപകരും ഹയര്‍ സെക്കന്‍ഡറിയില്‍ 10 അധ്യാപകരുമാണ് സ്ഥിര നിയമനത്തില്‍ ഉള്ളത്. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരുമാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിയിക്കുകയും പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

സസ്പെന്‍ഷനിലായ മൂന്ന് അധ്യാപകര്‍ ഒഴികെ ബാക്കിയെല്ലാവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഷഹ്‌ല പാമ്പ് കടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് നേരെ വലിയ ആക്ഷേപങ്ങളും ആക്രമണശ്രമങ്ങളും ഉണ്ടായിരുന്നു. അതിനിടെ, പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

0Shares