ഷഹീന്‍ ബാഗ് മോഡല്‍ സമരം കേരളത്തിലും; പൗരത്വ നിയമത്തിനെതിരെ അനിശ്ചിതകാല സമരവുമായി വടകരയില്‍ സ്ത്രീകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഷഹീന്‍ ബാഗ് മോഡല്‍ സമരം കേരളത്തിലും; പൗരത്വ നിയമത്തിനെതിരെ അനിശ്ചിതകാല സമരവുമായി വടകരയില്‍ സ്ത്രീകള്‍

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുന്നത് ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലാണ്. കൈക്കുഞ്ഞുങ്ങളുമായുള്ള അമ്മമാര്‍ മുതല്‍ പ്രായമായവര്‍ വരെ ഷഹീന്‍ ബാഗിലെ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. അതേപോലെ ഷഹീന്‍ ബാഗ് മാതൃകയില്‍ കോഴിക്കോട് വടകരയില്‍ ഒരു കൂട്ടം അമ്മമാര്‍ ഇപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്നാണ് ഇവരും പ്രധാനമായി ഉയര്‍ത്തുന്ന ആവശ്യം. അനിശ്ചിതകാല സമരം നടത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വടകര നഗരത്തിലാണ് ഹിന്ദുസ്ഥാന്‍ സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുന്നത്. ഇവിടെ വനിതാസാഗരമാണ്. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രതിഷേധം നടക്കുന്നത്.

അഞ്ച് മണിക്ക് ശേഷം രാത്രി പത്ത് വരെ പുരുഷന്മാര്‍ സമരം ഏറ്റെടുക്കും. മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. എന്നാല്‍ ലീഗിന് പുറമെ വിവിധ സംഘടനകളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കടന്ന് വരാവുന്ന രീതിയിലാണ് സമരം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുമുണ്ട്.

0Shares