ശ​ബ​രി​മ​ല​യി​ൽ ശ​നി​യാ​ഴ്​​ച ന​ട തു​റ​ക്കും; യുവതികള്‍ എത്തിയാല്‍ കോ​ട​തി​വി​ധി​യി​ലെ സ​ങ്കീ​ര്‍ണ​ത ചൂ​ണ്ടി​ക്കാ​ട്ടി ത​ട​യാ​ന്‍ സാ​ധ്യ​ത

  • Post category:news
  • Reading time:1 min read
You are currently viewing ശ​ബ​രി​മ​ല​യി​ൽ ശ​നി​യാ​ഴ്​​ച ന​ട തു​റ​ക്കും; യുവതികള്‍ എത്തിയാല്‍ കോ​ട​തി​വി​ധി​യി​ലെ സ​ങ്കീ​ര്‍ണ​ത ചൂ​ണ്ടി​ക്കാ​ട്ടി ത​ട​യാ​ന്‍ സാ​ധ്യ​ത

മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ച്​ ശ​ബ​രി​മ​ല​യി​ൽ ശ​നി​യാ​ഴ്​​ച ന​ട തു​റ​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ് വൃ​ശ്ചി​ക​പ്പി​റ​വി. വൈ​കീ​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി വി.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ന​ട തു​റ​ക്കും. തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ സ്​ഥാനമേൽക്കും.

യു​വ​തി പ്ര​വേ​ശ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ത​വ​ണ​യും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മോ തീ​ർ​ഥാ​ട​ന​കാ​ലം എ​ന്ന ആ​ശ​ങ്ക എ​ല്ലാ​വ​രി​ലു​മു​ണ്ട്. യു​വ​തീ​പ്ര​വേ​ശ​ന വി​ധി​ക്ക്​ സ്​​റ്റേ​യി​ല്ലെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ലേ​ക്ക്​ യു​വ​തി​ക​ളെ​ത്തി​യാ​ല്‍ കോ​ട​തി​വി​ധി​യി​ലെ സ​ങ്കീ​ര്‍ണ​ത ചൂ​ണ്ടി​ക്കാ​ട്ടി ത​ട​യാ​ന്‍ സാ​ധ്യ​ത. ത​ൽ​ക്കാ​ലം യു​​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​നി​ല​പാ​ട്. വി​ധി​യി​ൽ വ്യ​ക്ത​ത വ​രും​വ​രെ യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കേ​ണ്ട​ന്ന് സി.​പി.​എം സെ​ക്രട്ടറി​യ​റ്റും നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ട്.

വി​ധി​യി​ൽ അ​വ്യ​ക്ത​ത നീ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് നി​യ​മ മ​ന്ത്രി എ.​കെ ബാ​ല​നും യു​വ​തി​ക​ൾ​ക്ക്​ പോലീ​സ്​ സം​ര​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്ന്​ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി. യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ, നി​യ​മ​സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ട്​ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ദീ​പ്​ ഗു​പ്​​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട്​ അ​ഭി​പ്രാ​യം ആ​രാ​യു​ക​യും ചെ​യ്​​തു.

അ​ന്തി​മ വി​ധി വ​രും വ​രെ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന നി​ല​യി​ലു​ള്ള നി​യ​മോ​പ​ദേ​ശ​മാ​ണ്​ ല​ഭി​ച്ച​ത്. നി​യ​മോ​പ​ദേ​ശം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട്​ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന യു​വ​തി​ക​ളെ പ​മ്പ​യി​ൽ ത​ട​ഞ്ഞ്​ മ​ട​ക്കി അ​യ​ക്കു​ന്ന രീ​തി​യാ​കും കൈ​ക്കൊ​ള്ളു​ക​യെ​ന്നാ​ണ്​ വി​വ​രം. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​ണ് സ​ര്‍ക്കാ​റി​ന്​ മു​ന്നി​ലു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി.

പോ​ലീ​സി​ന്‍റെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ള്ള ഓണ്‍ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സ്​​ത്രീ​ക​ൾ ബു​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ട്. എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി അ​വ​ർ വ​രി​​ല്ലെ​ന്നാ​ണ്​ പോ​ലീ​സും സ​ർ​ക്കാ​റും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​.

0Shares