ശ്വാസ തടസവും അസ്വസ്ഥതകളും; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശ്വാസ തടസവും അസ്വസ്ഥതകളും; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ശ്രീനിവാസനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസന് ശ്വാസ തടസവും അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയയിലേക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു ശ്രീനിവാസന്‍.

വിമാനത്താവളത്തില്‍വെച്ചാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. അങ്കമാലിയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനുമുന്‍പും ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശ്രീനിവാസന്‍ ചികിത്സ തേടിയിരുന്നു.

0Shares