ശ്രേയ ഘോഷാലിന് മലയാളത്തില്‍ പ്രിയ നടന്‍ മോഹന്‍ലാല്‍, ന്യൂജനറേഷനില്‍ പൃഥ്വിരാജ്

  • Post category:news
  • Reading time:1 min read
You are currently viewing ശ്രേയ ഘോഷാലിന് മലയാളത്തില്‍ പ്രിയ നടന്‍ മോഹന്‍ലാല്‍, ന്യൂജനറേഷനില്‍ പൃഥ്വിരാജ്


ന്യൂഡല്‍ഹി: രാജ്യത്തെ തന്നെ മികച്ച ഗായികയായ ശ്രേയ ഘോഷാലിന് മലയാളത്തില്‍ പ്രിയ നടന്‍ മോഹന്‍ലാല്‍. ന്യൂജനറേഷനില്‍ പൃഥ്വിരാജ്. ശ്രേയ തന്നെ ആരാധകരോട് പറഞ്ഞത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ആഘോഷമാക്കുകയാണ്. ഫേസ്ബുക്ക് ലൈവില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ആണ് ശ്രേയ തന്റെ ഇഷ്ട നടന്മാരെ പറ്റി പറഞ്ഞത്.

എന്താണ് ഇത് ഇത്ര ആഘോഷമാക്കാന്‍ എന്ന് ചോദിക്കരുത്, അത് പ്രത്യേകിച്ച് ശ്രേയയുടെ അഭിപ്രായം ആകുമ്പോള്‍. ശ്രേയയുടെ വളര്‍ച്ചയുടെ പടവുകള്‍ അറിഞ്ഞാല്‍ ആരും അത്ഭുതപ്പെടും. 2002 ല്‍ പുറത്തിറങ്ങിയ സഞ്ജയ്‌ ലീല ബന്‍സാലിയുടെ ദേവദാസ്‌ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം. ആ ചിത്രത്തില്‍മാത്രമായി ആലപിച്ചത്‌ അഞ്ച്‌ ഗാനങ്ങള്‍, എല്ലാം സൂപ്പര്‍ ഹിറ്റ്‌.2007 ല്‍ പുറത്തിറങ്ങിയ ബിഗ്‌ ബി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം. രണ്ടായിരത്തില്‍ ഒന്‍പതില്‍ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തിലെ ‘ചാന്ത് തൊട്ടില്ലേ’ എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത്‌ ആലാപനത്തിന്‌ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടുന്ന, ദക്ഷിണേന്ത്യക്കാരിയല്ലാത്ത ആദ്യ ഗായിക എന്ന ബഹുമതി സ്വന്തമാക്കി ഇവര്‍. 2002, 2005 2007, 2008 എന്നീ വര്‍ഷങ്ങളിലെ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുള്ള ഇവര്‍ സ്വന്തമാക്കി കഴിഞ്ഞു. എല്ലാത്തിനും ഉപരിയായി അമേരിക്കൻ സംസ്ഥാനമായ ഓഹിയോയിലെ ഗവർണറായ ടെഡ് സ്ട്രിക്ലാൻഡ് ജൂൺ 26 ശ്രേയ ഘോഷാൽ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares