ശ്രീ. മഹാദേവി ക്ഷേത്രത്തിലെ കോടി അര്‍ച്ചന മഹായജ്ഞത്തിന് തുടക്കം; ദീപശിഖാപ്രയാണം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീ. മഹാദേവി ക്ഷേത്രത്തിലെ കോടി അര്‍ച്ചന മഹായജ്ഞത്തിന് തുടക്കം; ദീപശിഖാപ്രയാണം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കല്ലുംമൂട് ശ്രീ. മഹാദേവി ക്ഷേത്രത്തിലെ കോടി അര്‍ച്ചന മഹായജ്ഞത്തിന് സമാരംഭം കുറിച്ചുള്ള ദീപശിഖാപ്രയാണം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. ബാലരാമപുരം അഗസ്ത്യാര്‍ സ്വാമി ക്ഷേത്രസന്നിധിയില്‍ നിന്ന് തുടങ്ങി 3 കിലോമീറ്ററോളം ദീപശിഖയും വഹിച്ചുകൊണ്ട് ഓടിയാണ് ഡോ. ബോബി ചെമ്മണൂര്‍ മഹാദേവി ക്ഷേത്രസന്നിധിയില്‍ എത്തിയത്.

ഇനിയുള്ള 10 ദിവസങ്ങളില്‍ യജ്ഞസ്ഥലത്ത് ഈ ദീപം ജ്വലിച്ചുനില്‍ക്കും. തുടര്‍ന്ന് നടന്ന മഹായജ്ഞാരംഭ സഭയുടെ ഉദ്ഘാടനം ഗോകുലം ഗോപാലന്‍റെ അദ്ധ്യക്ഷതയില്‍ ടൂറിസം, ദേവസ്വം, സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍വെച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിക്കുകയുണ്ടായി.

0Shares