
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക ഭീകര സംഘടനയായ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങൾക്കാണെന്ന പ്രഖ്യാപനവുമായി ഐ.എസ് രംഗത്തുവന്നിരിക്കുന്നത്. എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുന്നൂറോളം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അമേരിക്കൻ സഖ്യരാജ്യങ്ങളും പൌരന്മാരുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഐ.എസിന്‍റെ വിശദീകരണം. അമാഖ് വാർത്താ ഏജൻസിയാണ് ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ.എസിന്‍റെ പ്രഖ്യാപനത്തോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
