ശ്രീലങ്കന്‍ സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍; കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീലങ്കന്‍ സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍; കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിൽ 359 പേര്‍ കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍. എൻ.ഐ.എയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐ.എസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോൾ. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹറന്‍ ഹാഷിം ലക്ഷ്യമിട്ടു.

സ്ഫോടനം നടത്തിയത് സഹറന്‍ ഹാഷിം മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്. എന്‍.ഐ.എ ഈ വിഭാഗത്തിനു മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്‍റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.

ഇതിനിടെ, ഇന്നലെ ശ്രീലങ്കയില്‍ വീണ്ടും സ്ഫോടന‌മുണ്ടായി. കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്ഫോടനം. കോടതിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സ്ഫോടനം ഉണ്ടായത്.

0Shares