
മൂന്നാർ: ദേവീകുളം സബ് കളക്ടർ പോസ്റ്റിൽ നിന്നും സ്ഥലം മാറിപ്പോയ ശ്രീറാം വെങ്കിട്ടരാമന് പകരം സ്ഥാനമേറ്റവി.ആര്‍.പ്രേംകുമാർ ശ്രീറാം നിർത്തിയിടത്തുനിന്നും ‘പൊളിക്കാന് ആരംഭിച്ചതായി റിപ്പോർട്ട്. ഇതിന്റെ ആദ്യപടിയായി പണികിട്ടിയിരിക്കുന്നത് സി. പി. എമ്മിനാണ്. മൂന്നാര്‍ ടൗണില്‍ പാർട്ടി ഗ്രാമത്തിൽ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഒന്നാം തീയതിയാണ് സബ് കലക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ ഉത്തരവിട്ടു. പാര്‍ട്ടി ഗ്രാമത്തിലെ കെട്ടിടം പൊളിക്കാതെ, കെട്ടിടം പൊളിച്ചുനീക്കിയെന്നും ഭൂമി തിരിച്ചുപിടിച്ചെന്നുമാണ് സ്പെഷല്‍ തഹസില്‍ദാര്‍ സബ്കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

സംശയം തോന്നിയ സബ് കലക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കയ്യേറ്റകാര്‍ക്ക് അനുകൂലമായി നിലപാടെടുത്ത തഹസില്‍ദാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് ജില്ലാ കലക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് ദേവികുളം സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ. എസ്. ജോസഫിനെ ഇടുക്കി കലക്ടര്‍ ജി. ആര്‍. ഗോകുല്‍ സസ്പെന്‍ഡു ചെയ്യുകയായിരുന്നു. ഇതോടെ മൂന്നാറിൽ വീണ്ടും എന്തെങ്കിലും നടക്കും എന്നാണു നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
