ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം; ഇന്നു രാത്രി മൃതദേഹം ഇന്ത്യയിലെത്തിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം; ഇന്നു രാത്രി മൃതദേഹം ഇന്ത്യയിലെത്തിക്കും

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. ഹൃദയാഘാതം തന്നെയാണ് മരണകാരണം. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും രണ്ടാമതൊരു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസര്‍ട്ടിഫിക്കറ്റും മറ്റ് പരിശോധന രേഖകളും ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് നല്‍കും. ഗള്‍ഫില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ വാസുദേവ റാവുവാണ് ഇക്കാര്യം പുറത്തുവിട്ടിത്. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി ഇന്നുതന്നെ മുംബൈയിലെത്തിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് രാത്രി തന്നെ മൃതദേഹം മുംബൈയിലെത്തിക്കും. ഫോറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയതിനാല്‍ മൃതദേഹം എത്താന്‍ വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അനില്‍ അംബാനിയുടെ സ്വാകാര്യ ജറ്റ് വിമാനത്തിലെത്തിക്കുന്ന മൃതദേഹം ഇന്ന് തന്നെ അടക്കം ചെയ്യും. അനില്‍ അംബാനിയുടെ വിമാനം ഇന്നലെ ദുബായില്‍ എത്തിച്ചേര്‍ന്നിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നതിനാല്‍ ദുബായ് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ശ്രീദേവി വിവാഹത്തില്‍ പങ്കെടുത്ത റാസല്‍ഖൈമയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.

0Shares