ആലപ്പുഴ: ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസനെതിരെ വനിതാ കമീഷന്‍ കേസെടുത്തു. ശോഭനാ ജോര്‍ജ്ജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വച്ചായിരുന്നു ഹസ്സന്റെ പ്രസ്താവന. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ജോര്‍ജിനെ മുമ്പ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
1991 ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലന്നുമാണ് ഹസ്സന്‍ പറഞ്ഞത്. അതേസമയം, ശോഭന ജോര്‍ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസന്‍ പ്രതികരിച്ചു.
ശോഭനാ ജോര്‍ജിനെ പരസ്യമായി അപമാനിച്ച സംഭവം; കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു