കണ്ണൂര്‍: ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. സമരം അവസാനിപ്പിക്കാന്‍ ചെന്നിത്തല നിര്‍ദേശം നല്‍കി. ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. ചൊവ്വാഴ്ച ടി. ആസിഫലി ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മാര്‍ച്ച് മൂന്നിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രാപ്പകല്‍ സമരം നടത്തുവാനും തീരുമാനിച്ചു. നാളെ വൈകിട്ട് മൂന്നു മണിക്ക് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈകോടതിയില്‍ ഹരജി നല്‍കുമെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ നാളെ സമരപന്തിലിലെത്തും.
കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. നിരാഹാരം കിടക്കുന്നത് നീതി കിട്ടുമെന്നോ സി.ബി.ഐ അനേഷണം പ്രഖ്യാപിക്കുമെന്നോ കരുതിയല്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്. സി.പി.എം ജില്ലാ നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ മടിക്കുന്നത്. മടിയിലുള്ളവനല്ലേ കുനിയാന്‍ മടിക്കൂയെന്ന് പിണറായി പറയാറുണ്ട്. ഈ ചൊല്ല് ഇപ്പോള്‍ പിണറായിക്കാണ് ബാധകമാവുകയെന്ന് അദ്ദേഹം പറഞ്ഞു.
ശുഹൈബ് വധത്തില്‍ കെ. സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും; സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും