മംഗളൂരു: മനുഷ്യകുലത്തില്‍ പിറന്നിട്ടും സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ന് ചെറുതൊന്നുമല്ല. കഷ്ടപ്പാടിന്റെ കയ്പേറിയ അനുഭവങ്ങളിലൂടെ ജീവിതം മടുത്തവരാണ് അവരില്‍ പലരും. കണ്ണീരിന്റെ ഉറവവറ്റിയപ്പോള്‍ ജീവിതം ഒരു വെല്ലുവിളിയായി ഏറ്റടുത്തവളാണ് മാണധ്യ സ്വദേശി കാജള്‍. ഉറ്റവരും ഉടയവരും എല്ലാം തള്ളിപ്പറഞ്ഞപ്പോള്‍ സന്തോഷത്തിന്റെ നല്ലൊരു നാളേക്ക് വേണ്ടി ക്ഷമയോടെ അവള്‍ കാത്തിരുന്നു. എന്നാല്‍ ആ കാത്തിരിപ്പിനൊടുവില്‍ റേഡിയോ ജോക്കിയെന്ന അവസരം കാജള്‍നെ തേടിയെത്തി. സെയ്ന്റ് അലോഷ്യസ് കോളേജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി റേഡിയോയില്‍ ഇനി റേഡിയോ ജോക്കിയായി ഭിന്ന ലിംഗ വിഭാഗത്തില്‍പ്പെട്ട കാജളും ഉണ്ടാകും. മംഗളൂരിലെ രംഗഭൂമി നാടകസംഘവുമായി ബന്ധപ്പെട്ടപ്പോഴാണ് സെയ്ന്റ് അലോഷ്യസ് കോളേജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി റേഡിയോയെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. മംഗളൂരു ജെസ്യുട്ട് എജ്യൂകേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള സെയ്ന്റ് അലോഷ്യസ് കോളേജ് നടത്തുന്ന കമ്മ്യൂണിറ്റി റേഡിയോ സാരംഗ് 107.8 എഫ്.എം എല്ലാ ചൊവ്വാഴ്ച്ചയും വൈകുന്നേരം അഞ്ചുമുതല്‍ ആറുവരെ സംപ്രേക്ഷണം ചെയ്യുന്നത്. അതിലാണ് കാജള്‍ ഒരുക്കുന്ന ശുഭമംഗള എന്ന പരിപാടി വരുന്നത്. കന്നടയില്‍ ഭിന്നലിംഗക്കാര്‍ മംഗളമുഖി എന്നാണ് വിളിക്കുക.
അതുകൊണ്ടാണ് കാജളിന്റെ പരിപാടിക്ക് ശുഭമംഗള എന്ന പേരിടാന്‍ കാരണമായത്. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് പരിപാടിയുടെ ഉദ്ദേശം ആദ്യ എപ്പിസോഡില്‍ ഭിന്നലിഗക്കാരുടെ പ്രശ്നമാണ് അവതരിപ്പിക്കുക. കാജളിന്റെ ഈ അരങ്ങേറ്റം എല്ലാ ഭിന്ന ലിംഗക്കാര്‍ക്കും പുതുലോകത്തിന്റെ പുത്തന്‍ വെളിച്ചമാകുമെന്ന പ്രതീക്ഷയിലാണ് സെയ്ന്റ് അലോഷ്യസ് കോളേജ്. 14 വയസു മുതലാണ് കാജളിന്റെ ശരീരത്തില്‍ വിചിത്രമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. പഠനത്തില്‍ മിടുക്കിയായിരുന്നിട്ടും സമൂഹത്തിന്റെ തുറിച്ചുനോട്ടത്തിനും അവഗണനയ്ക്കും വഴങ്ങി പഠിത്തം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ബന്ധുക്കള്‍പോലും കൈവിട്ടതോടെ നാടുവിട്ട് മുംബൈയിലെത്തി. അവിടെ ഡാന്‍സ് ബാറില്‍ നര്‍ത്തകിയായി. പിന്നീട് സര്‍ക്കസ്സ് കമ്പനിയിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഉഡുപ്പിയിലെ ബ്രഹ്മരില്‍ വാടക വീട്ടിലാണ് താമസം ബ്യൂട്ടിഷനായും മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായും ജോലി ജോലി ചെയ്യുന്നുണ്ട്.