ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍: ഗര്‍ഭിണിയാകുവാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടൽ; പ്രസവശേഷം വന്‍ വിലയ്ക്ക് കുട്ടിയെ വില്‍ക്കും: പോലീസ് റെയ്ഡില്‍ മോചിപ്പിച്ചത് 19 ഗര്‍ഭിണികളെ

  • Post category:news
  • Reading time:1 min read
You are currently viewing ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍: ഗര്‍ഭിണിയാകുവാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടൽ; പ്രസവശേഷം വന്‍ വിലയ്ക്ക് കുട്ടിയെ വില്‍ക്കും: പോലീസ് റെയ്ഡില്‍ മോചിപ്പിച്ചത് 19 ഗര്‍ഭിണികളെ

ഏഴു പേരുമായി കിടക്ക പങ്കിട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. നൈജീരിയയിലെ ലാഗോസില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശു ഉല്‍പാദന കേന്ദ്രത്തില്‍ നിന്നും പോലീസ് റെയ്ഡില്‍ 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. ഇവിടെ നിന്ന് നവജാത ശിശുക്കളെ വന്‍ വിലയ്ക്ക് വില്‍ക്കപ്പെടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ശിശു ഉല്‍പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പലതും പ്രാദേശികമായ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. 15നും 28 നും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളെയാണ് ഇവിടെ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. കൂടാതെ നാല് നവജാത ശിശുക്കളേയും ഇവിടെ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിക്കൊണ്ട് വരുന്നവരാണ് ഇവിടെയുള്ള സ്ത്രീകളില്‍ കൂടുതലും. പലരുടെയും ഭീഷണിക്ക് വഴങ്ങിയാണ് ഇവര്‍ ഇവിടേക്ക് എത്തിപ്പെട്ടത്.

രക്ഷപെട്ട യുവതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. തങ്ങളെ നാളുകളായി പീഡിപ്പിച്ച് വരികയാണെന്നും ഗര്‍ഭിണിയാകുവാനായി നിരവധി ആളുകളുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്നും മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ലെന്നും ഇവര്‍ പറയുന്നു. 1 ലക്ഷം രൂപ മുതലാണ് ഇവിടെ നിന്ന് വല്‍ക്കുന്ന കുട്ടികള്‍ക്ക് വിലയീടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഈ കേന്ദ്രത്തില്‍ സ്ത്രീകളെയും വിറ്റിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വാങ്ങുന്നത് ആരാണെന്നത് കണ്ടെത്താന്‍ ഒളിവില്‍ പോയ കേന്ദ്രം നടത്തിപ്പുകാരെ കണ്ടെത്തണമെന്നും പോലീസ് പറയുന്നു.

0Shares