
ലഖ്‌നൗ: ശിശുമരണങ്ങളും ഗോ രക്ഷാപ്രവര്‍ത്തകരുടെ ആക്രമങ്ങളും യു.പി തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി നല്‍കിയില്ല. യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചു. പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരുതരത്തിലും മുന്നേറാന്‍ അവസരം നല്‍കാതെയാണ് ബി.ജെ.പി വിജയം കണ്ടത്. കോണ്‍ഗ്രസും ബി.എസ്.പിയുമായിരുന്നു മുഖ്യ പ്രതിപക്ഷ കക്ഷികള്‍.

16 മുന്‍സിപ്പാലിറ്റികളിലും 198 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 എണ്ണവും ബി.ജെ.പിക്ക് ലഭിച്ചു. അമേഠി, ഗോരഖ്പൂര്‍, ലഖ്‌നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ് തുടങ്ങിയ കോര്‍പ്പറേഷനുകളിലാണ് ബി.ജെ.പി വ്യക്തമായ മുന്നേറ്റം നടത്തിയത്.
ലക്നൗവില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സന്‍യുക്ത ഭാട്ടിയ വിജയിച്ചു. സമാജ് വാദി പാര്‍ട്ടിക്കാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത്. ഒരിടത്തുപോലും സമാജ് വാദി പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനായില്ല. ശിശുമരണങ്ങളും ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങളും ആയിരുന്നു പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിയ്ക്കെതിരെ ഉയര്‍ത്തികാട്ടിയിരുന്നത്.
