
ന്യൂഡല്‍ഹി: രാജ്യമെങ്ങും ആചരിക്കുന്ന ശിശുദിനം നവംബര്‍ 14ന് പകരം ഡിസംബര്‍ 26ലേക്ക് ആക്കണമെന്ന് ബി.ജെ.പി എം.പിമാര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനത്തിന് പകരം അങ്കിള്‍ ദിനമായോ ചാചാ ദിനമായോ ആചരിക്കണമെന്നും ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു.

സിഖുകാരുടെ പത്താമത്തെ ആത്മീയ നേതാവായിരുന്ന ഗുരു ഗോബിന്ദ് സിങ്ങിന്റെ നാലുമക്കള്‍ മുഗള്‍ ആക്രമണത്തില്‍ ജീവത്യാഗം ചെയ്ത ദിനമാണ് ഡിസംബര്‍ 26 എന്നും ആ ദിനമാണ് ശിശുദിനമായി ആചരിക്കേണ്ടതെന്നുമാണ് ബി.ജെ.പി എം.പിമാരുടെ ആവശ്യം. 60 ബി.ജെ.പി എം.പിമാരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
