ശിവസേനയെ എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണക്കും; ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ചർച്ച വിജയത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ശിവസേനയെ എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണക്കും; ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ചർച്ച വിജയത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അകറ്റി ശിവസേന സർക്കാർ അധികാരത്തിലേക്ക്. ശിവസേനയെ എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമായി. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധതയറിയിച്ച്‌ നേതാക്കള്‍ നാളെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണും. ശനിയാഴ്ച എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമെന്ന് സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചക്ക് ശേഷം ശരത് പവാര്‍ പറഞ്ഞു.

0Shares