മലപ്പുറം: കാണാതായ വയോധികയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി ജാനകി(75)യുടെ മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് നായ്ക്കള്‍ കടിച്ചു കീറി വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം ശിവരാത്രി ഉത്സവം കാണാന്‍ വീട്ടില്‍ നിന്നും പോയതാണ് ജാനകി. ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതും സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്.
