ശിവയ്ക്ക് മുന്നിൽ ജോളിയും തോൽക്കും; ശിവ ഒന്നരവര്‍ഷത്തില്‍ കൊന്നത് പത്തുപേരെ; മൊഴികള്‍ കേട്ട് ഞെട്ടി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ശിവയ്ക്ക് മുന്നിൽ ജോളിയും തോൽക്കും; ശിവ ഒന്നരവര്‍ഷത്തില്‍ കൊന്നത് പത്തുപേരെ; മൊഴികള്‍ കേട്ട് ഞെട്ടി പോലീസ്

കൂടത്തായി കൊലപാതക പരമ്പര വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രതിക്ക് സൈക്കോ ജോളി എന്നുള്ള പേരുവരെ വന്നു. എന്നാല്‍ ജോളിയൊന്നും ഒന്നുമല്ലെന്നാണ് വസ്തുത. സൈക്കോ കില്ലര്‍ രാജ്യത്ത് ഉടനീളമുണ്ട്. സാമ്പത്തിക ലാഭത്തിനായി വര്‍ഷങ്ങള്‍ക്കിടെ ജോളി പത്ത് പേരെ കൊന്നെങ്കില്‍ ഇവിടെ ശിവ ഒന്നര വര്‍ഷത്തിനിടെ കൊന്നത് പത്തുപേരെയാണ്.

ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി ശിവയെ കഴിഞ്ഞദിവസം പോലീസ് പിടികൂടി. 2018നും 2019നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലായി പത്ത് കൊലപാതകങ്ങളാണ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവ. ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാന്‍ ആരംഭിച്ചു.

നിധിയുടെയും അമൂല്യ രത്‌നങ്ങളുടെയും പേരിലും സ്വര്‍ണ്ണം ഇരട്ടിയാക്കിത്തരുമെന്ന വാഗ്ദാനം നല്‍കിയും ഒക്കെയായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നല്‍കി അവരെ കൊല്ലുകയാണ് പതിവ്.സ്വാഭാവിക മരണം തന്നെയാണെന്ന് വരുത്തി തീര്‍ക്കാനാണ് സയനൈഡ് ഉപയോഗിച്ച് കൊല നടത്തുന്നത്.

എലൂരുവില്‍ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹമരണത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയല്‍ കില്ലറിനെ പോലീസിന് പിടികൂടാനായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് എലൂരില്‍ കെ. നാഗരാജു എന്ന 49 കാരനായ അധ്യാപകന്‍ മരണപ്പെട്ടു. പെട്ടെന്നുള്ള മരണത്തില്‍ വീട്ടുകാര്‍ക്കുണ്ടായ സംശയത്തില്‍ പോസ്റ്റുമോര്‍ട്ടവും നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ അന്വേഷണമാണ് ശിവയെ കുടുക്കിയത്.

രണ്ടുലക്ഷം രൂപയാണ് ശിവ ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോയതാണ് പണം നഷ്ടപ്പെടാന്‍ കാരണമായതും. നിലവില്‍ നാല് പേരുടെ മരണത്തിലാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മറ്റ് കൊലപാതകങ്ങള്‍ അന്വേഷിച്ചുവരികയാണ്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.

0Shares